Sunday, October 10, 2010

അല്ലാഹു

കാഴ്ചകളേയാണു ഞാൻ സ്നേഹിച്ചത്..
അവയെ കാണിച്ചു തന്ന കണ്ണുകളെ ഞാൻ കണ്ടതേയില്ല..
സുഗന്ധങ്ങൾ എന്നും എന്നെ മത്തു പിടിപ്പിച്ചിട്ടുണ്ട്,
 പക്ഷെ എന്റെ നാസാരന്ധ്രങ്ങൾ
എന്നും കണ്ണിൽ നിന്നും മറഞ്ഞിരിക്കുകയായിരുന്നു..
മനോഹരമായ ചിത്രങ്ങൾ വരച്ചപ്പോഴൊന്നും
എന്റെ കൈകൾ അവകാശവാദവുമായി വന്നിട്ടില്ല..
എന്റെ വാക്കുകൾ പലരിലും എന്നോടു സ്നേഹമുണ്ടാക്കി
പക്ഷെ ഞാൻ എന്റെ നാവിനെ എന്നെങ്കിലും ഓർത്തിട്ടുണ്ടൊ..
എത്രയെത്ര ഹൃദ്യമായ ഗാനങ്ങളിൽ ഞാൻ അലിഞ്ഞു ചേർന്നിട്ടുണ്ട്
പക്ഷെ എന്റെ ചെവികൾ എന്നും കേൾവിക്കു പുറത്താണ്.
രുചികരമായ ഭക്ഷണത്തിനെ പ്രകീർത്തിക്കാൻ എനിക്കു വലിയ താല്പര്യമാണ്.
രുചികൾ കൊണ്ടു വിരുന്നൊരുക്കിയ എന്റെ വായ,
പക്ഷെ ഇതു വരെ പരാതി പറഞ്ഞിട്ടില്ല.
ഞാൻ വളരേ നേരത്തെയെത്തിയെന്നു അഭിമാനത്തോടെ പറഞ്ഞ
ഒരു സമയത്തും എന്നെ എത്തിച്ച കാലുകളോടു ഞാൻ നന്ദി പറഞ്ഞില്ല,
എത്ര പെട്ടെന്നാണു ഉത്തരങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളത്
പക്ഷെ ഓർമ്മയെ മാത്രം ഞാൻ മറന്നു പോയി.
ഓർമയെ മാത്രം മറന്നു പോയി.
അല്ലെങ്കിലും ഞാൻ നന്ദി കെട്ടവനാണ്.

4 comments:

  1. നന്നായിട്ടുണ്ട്....
    മനസ്സ് shudhamayikkanumalle ?

    ReplyDelete
  2. റ്റീചറേ..
    അല്ലാഹുവെക്കുറിച്ച ഓർമ്മക്കേടിന്റെ സങ്കടം പങ്കു വെചതാണു..
    എല്ലാവരും കരുതുന്നത്,അതു എന്റെ ഭൌതികമായ കണ്ണിനെയും കാലിനെയും കുറിച്ചാണെന്നാണു!

    ReplyDelete
  3. ഹൃദ്യമായ വരികൾ! ഭാവുകങ്ങൾ!!!

    ReplyDelete
  4. സുഖം തേടിയുള്ള പാച്ചിലില്‍
    തൃഷ്ണയ്ക്ക് പുര്കെയുള്ള ഓട്ടത്തില്‍
    എല്ലാം മറക്കുന്നു നമ്മള്‍ ;
    എല്ലാം കനിഞ്ഞുനല്‍കുന്ന നാഥനെപ്പോലും ....
    ഒന്നിനും സമയമില്ല ...ചിന്തിക്കാന്‍ സമയമില്ല...
    നെട്ടോട്ടം തന്നെ നെട്ടോട്ടം ....
    ഓര്‍മ്മപ്പെടുതലിനു നന്ദി

    ReplyDelete