Sunday, May 8, 2011

വാതിൽ സ്വയം അടഞ്ഞതാണൊ
അതോ അകത്തു നിന്നു താഴിട്ടു പൂട്ടിയതോ
എനിക്കറിയില്ല
ഈ അറിവില്ലായ്മ തന്നെയാണിന്നെന്റെ വേദന.
ഇനിയെത്ര കാലമീ വാതില്പടിയിൽ ഞാൻ കാത്തു നിൽക്കും..
പുറത്തെ ബഹളങ്ങളൊക്കെയും എന്റെ
ചെവികളിൽ മ്ര് ദു മർമരങ്ങളായ് പൊഴിയുന്നു.
കണ്ട കാഴ്ചകളൊക്കെയും എന്റെ
കൺകളിൽ കുമിളകളായ് പൊലിയുന്നു.
ഇനി കാലത്തിലാണെന്റെ പ്രതീക്ഷ,
കാലം കണ്ണു തുറക്കട്ടെ,
എന്റെ മൌന നൊമ്പരങ്ങൾക്കു മുന്നിൽ.
തുരുമ്പെടുത്ത്
താഴ് പൊടിഞ്ഞു തീരട്ടെ..
എന്റെ കണ്ണീരിനീർപ്പത്തിൽ.
..................................................

6 comments:

  1. എല്ലാ പ്രതീക്ഷകളും പൂവണിയട്ടെ..

    ReplyDelete
  2. തുറക്കപ്പെടും..സ്ഥായിയായി അടഞ്ഞുകിടക്കുന്ന വാതിലുകളില്ല തന്നെ!!

    ReplyDelete
  3. വരികള്‍ ഹൃദ്യം :)

    മൃദു എന്നാക്കിക്കോളൂ ആ അക്ഷരത്തെറ്റ്.

    ആശംസകള്‍..

    ReplyDelete
  4. കാലത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക.
    നല്ലൊരു നാള്‍ പുലരാതിരിക്കില്ല
    മുട്ടിയാല്‍ തുറക്കും.
    പ്രതീക്ഷയുടെ വസന്തതിലേക്ക് ഒരു നാള്‍ .

    ഹൃദ്യമായ വരികള്‍. ezhuthuka . ധാരാളം.

    ReplyDelete
  5. പ്രതീക്ഷകൾ പൂവണിയട്ടെ.. ഹൃദ്യമായ വരികള്‍

    ReplyDelete
  6. DeleteDelete@അബ്ദുല്‍ കബീര്‍
    നിര്‍ദ്ദേശത്തിനു നന്ദി.
    തുടക്കം എങ്ങനെ ആവാം എന്ന് കൂടി സൂചിപ്പിച്ചു മെയില്‍ ചെയ്‌താല്‍ കഴിയുന്നതും മാറ്റം വരുത്താം എന്റെ ഇമെയില്‍
    zubaida.darees@gamil.com

    മുന്‍ പോസ്റ്റിലെ ലിങ്കിന്റെ ഒരു മലയാളം വേര്‍ഷന്‍ (പരിഭാഷ) കൂടി പോസ്റ്റ്‌ ചെയ്‌താല്‍ ഏറെ നന്നായിരിക്കും
    അള്ളാഹു അനുഗ്രഹിക്കട്ടെ

    ReplyDelete